Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts
Mar 14, 2015
Aug 17, 2012
Windows Malayalam in Ubuntu
ഉബുണ്ടുവില്‍ Unicode Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ് ഉള്ളതാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന് Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട് മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail അയയ്ക്കുന്നവര്‍ pdf format ലേയ്ക്ക് മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.- ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
- ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
- പുതുതായി ലഭിച്ച ism_fonts എന്ന folder തുറക്കുക.
- Edit – Select all
- Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
- ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
- Application – Accessories – Terminal
- sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
- ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
- usr - share - fonts - truetype - ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
- Edit - Paste.
- എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍ മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.
Sep 29, 2011
ജിമ്പ് ഉപയോഗിച്ച് ആനിമേഷന്‍ ചിത്രം - ഭാഗം - 1
കേരളത്തിലെ ഹൈസ്കൂള്‍ ക്സാസ്സുകളില്‍ IT പാഠപുസ്തകത്തില്‍ GIMP എന്ന software അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ചെയ്യാവുന്ന ഒരു പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുകളില്‍ കാണുന്ന ചിത്രം തന്നെ ആദ്യം വിശദീകരിക്കാം. 4ചിത്രങ്ങളാണ് മുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
- പശ്ചാത്തലചിത്രം
- ജിമ്പ്
- ഉപയോഗിച്ച്
- ആനിമേഷന്‍ ചിത്രം
400x300 അളവില്‍ .jpg ഫോര്‍മാറ്റിലുള്ളതാണ് പശ്ചാത്തലചിത്രം.
ജിമ്പ്, ഉപയോഗിച്ച്, ആനിമേഷന്‍ ചിത്രം ഇവ മൂന്നും logos ഉപയോഗിച്ചു ചെയ്തതാണ്. അതിനായി......
- GIMP തുറക്കുക.(Application - Graphics - Gimp)
- File - Create - Logos ( Logos ന്റെ submenu ലഭിക്കും.ഏതെങ്കിലും select ചെയ്യുക)
- പുതിയ window ലഭിക്കും. Text എന്ന field ല്‍ ജിമ്പ് എന്ന് type ചെയ്യുക.OK നല്‍കുക
- ആവശ്യപ്പെട്ട logo ലഭിക്കും.ആകര്‍ഷകമായി തോന്നിയില്ലെങ്കില്‍ ഇതേ രീതിയില്‍ മറ്റൊരു logo നിര്‍മ്മിക്കുക.
- logo പല layer ആയിട്ടാണ് നിര്‍മ്മിക്കപ്പെടുക.ഇതില്‍ നമുക്ക് താല്‍പര്യമില്ലാത്ത layer ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി layer pallette ല്‍ നിന്നും layer ക്ലിക്ക് ചെയ്ത് select ചെയ്യുക.pallette ന്റെ താഴെയുള്ള delete button ല്‍ click ചെയ്യുക.(താഴെ വലതുവശത്തുള്ള ചുവന്ന വൃത്തം)
- layer pallette ദൃശ്യമാവുന്നില്ലെങ്കില്‍ windows - dockable dialogs - layers
- ഓരോ layer ന്റെയും ഇടതു വശത്തുള്ള കണ്ണിന്റെ ചിത്രത്തില്‍ click ചെയ്താല്‍ ഓരോ layer ലും എന്താണുള്ളതെന്നറിയാം.ഇങ്ങനെ നമുക്ക് ആവശ്യമുള്ളത് ദൃശ്യമാക്കുക.പശ്ചാത്തലമായി നാം മറ്റൊരു ചിത്രം ഉപയോഗിക്കുന്നുണ്ട്.അതിനാല്‍ logo യുടെ background layer select ചെയ്ത് delete ചെയ്യുക.
- File - Save as ക്ലിക്ക് ചെയ്യുക.
- കിട്ടുന്ന പുതിയ window യില്‍ File name, Location ഇവ നല്‍കി save ചെയ്യുക.File name നല്‍കുമ്പോള്‍ .png എന്ന extension നല്‍കണം.(ഉദാ: picture.png)
- ഇതേ രീതിയില്‍ നമുക്കാവശ്യമായ logos നിര്‍മ്മിക്കുക.
ഇനിയാണ് ചിത്രത്തിന് Animation നല്‍കുന്ന പരിപാടി.
- Gimp തുറക്കുക.
- File - New
- പുതിയ window ലഭിക്കും.width 400,height 300 നല്‍കി OK അമര്‍ത്തുക.നമ്മുടെ പശ്ചാത്തലചിത്രത്തിന്റെ size ആണ് 400x300.
- പുതിയ canvas ലഭിക്കും.layer pallette ശ്രദ്ധിക്കുക.background layer മാത്രമേ ഉള്ളൂ.3 layer കൂടി ആവശ്യമുണ്ട്.ഇതിനായി layer - new layer ക്ലിക്ക് ചെയ്യുക.layer ന് പേരു നല്‍കി OK അമര്‍ത്തുക.(layer pallette ദൃശ്യമാവുന്നില്ലെങ്കില്‍ windows - dockable dialogs - layers)
- background layer സെലക്ട് ചെയ്യുക.File - Open. പശ്ചാത്തലചിത്രം select ചെയ്ത് Open അമര്‍ത്തുക.
- പുതിയ window യില്‍ ചിത്രം തുറന്നു വരും. Edit - Copy
- നമ്മുടെ canvas ല്‍ Edit - Paste നല്‍കുക
- layer pallette ന്റെ താഴെക്കാണുന്ന anchor icon ക്ലിക്ക് ചെയ്യുക.
- layer 1 സെലക്ട് ചെയ്യുക. File - Open. ജിമ്പ് എന്നെഴുതിയ ചിത്രം select ചെയ്ത് Open അമര്‍ത്തുക.
- പുതിയ window യില്‍ ചിത്രം തുറന്നു വരും. Edit - Copy
- നമ്മുടെ canvas ല്‍ Edit - Paste നല്‍കുക. Tool box ലെ scale, move തുടങ്ങിയ tools ഉപയോഗിച്ച് സ്ഥാനം ശരിയാക്കുക. layer pallette ന്റെ താഴെക്കാണുന്ന anchor icon ക്ലിക്ക് ചെയ്യുക.
- ഇതേ രീതിയില്‍ മറ്റ് layer കളില്‍ മറ്റു രണ്ട് logos ഉം ക്രമീകരിക്കുക.
- File - Save as ക്ലിക്ക് ചെയ്യുക.
- കിട്ടുന്ന പുതിയ window യില്‍ File name, Location ഇവ നല്‍കി save ചെയ്യുക.File name നല്‍കുമ്പോള്‍ .gif എന്ന extension നല്‍കണം.(ഉദാ: my picture.gif)
- കിട്ടുന്ന പുതിയ window യില്‍ save as animation എന്ന option നല്‍കി export button ക്ലിക്ക് ചെയ്യുക.
- പുതിയ window ലഭിക്കും.Delay between frames എന്നിടത്ത് സമയം ക്രമീകരിക്കാം. മേല്‍ ഉദാഹരണത്തില്‍ 1000 മില്ലിസെക്കന്റ് നല്‍കിയിരിക്കുന്നു. ഈ window യിലുള്ള Frame disposal option മാറ്റി പരീക്ഷിക്കാവുന്നതാണ്.
- Save button ക്ലിക്ക് ചെയ്യുക. നമ്മുടെ Animation ചിത്രം റെഡി !!!
!!! മറ്റൊരു ഉദാഹരണവുമായി അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുക !!!
Sep 22, 2011
Rows to repeat in Open office Calc
Open office Calc ഉപയോഗിച്ച് കൂടുതല്‍ പേജുകള്‍ ചെയ്യുമ്പോള്‍ ചില rows എല്ലാ പേജുകളിലും ആവര്‍ത്തിച്ചു വരേണ്ടവയായിരിക്കും.
Rows to Repeat function ഉപയോഗിക്കുന്ന രീതി.
Rows to Repeat function ഉപയോഗിക്കുന്ന രീതി.
- Calc തുറക്കുക
- Format – Print ranges – Edit
- കിട്ടുന്ന ജാലകത്തില്‍ Rows to repeat എന്ന കോളത്തില്‍ click ചെയ്യുക. ഇനി ആവര്‍ത്തിച്ചുവരേണ്ട row യില്‍ click ചെയ്യുക. ഒരു ഡോളര്‍ ചിഹ്നത്തോടെ row യുടെ നമ്പര്‍ വരും.
- Press OK. ഇത്രയുമേ ഉള്ളൂ. പക്ഷേ കാല്‍ക്കിലെ ഒരു programme error നിമിത്തം OK കൊടുക്കുമ്പോള്‍
invalid sheet reference എന്ന message ലഭിക്കാം. അങ്ങനെ വന്നാല്‍ ചെയ്യേണ്ടത്……….
Calc തുറക്കുക
1. Select Tools – Options… from the menu
2. In the left tree navigate to OpenOffice.org Calc/Formula
3. Click on the Arrow right to “Calc A1″ to see the list of possible grammars
and select “Calc A1″ explicitely from the dropdown list (even if it was already selected)
4. Press “OK” to save
If that doesn’t work at once you may try to select some other grammar, save,
and then revert back to “Calc A1″ and save again.
May 11, 2011
Recover - Windows lost partitions Using Ubuntu live CD
ubuntu live cd ഉപയോഗിച്ച് windows ന്റെ നഷ്ടപ്പെട്ട partition വീണ്ടെടുക്കുന്ന വിധം
1.System സ്റ്റാര്‍ട്ട് ചെയ്ത് cd tray യില്‍ ubuntu live cd ഇട്ട് Restart ചെയ്യുക.
- cd യില്‍ നിന്നും boot ചെയ്ത് അല്പസമയത്തിനകം Try Ubuntu, Install Ubuntu ഇങ്ങനെ രണ്ട് option കാണിക്കും.(cd യില്‍ നിന്നും boot ചെയ്തില്ലെങ്കില്‍ BIOS setup ല്‍ ചെന്ന് First boot device – CD Rom ആക്കുക)
- Try Ubuntu എന്ന option ക്ലിക്ക് ചെയ്യുക.
- അല്പസമയത്തിനകം ഉബുണ്ടുവിന്റെ desktop ദൃശ്യമാകും.
- Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal – ല്‍ എത്തുക.
- Terminal – ല്‍ testdisk എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Sudo എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Password ആവശ്യപ്പെടും. type ചെയ്ത് Enter അമര്‍ത്തുക. (password ടൈപ്പ് ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണാന്‍ കഴിയില്ല)
- വീണ്ടും Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Hard disk size പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും. സിസ്റ്റത്തിലുള്ള Hard disk ന്റെ ശരിയായ size തന്നെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുക.
- Proceed എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Partition table type എന്ന ഭാഗത്തെത്തും. Autodetect വഴിശരിയായ Partition table type കണ്ടെത്തി പ്രദര്‍ശിപ്പിച്ചിരിക്കും. Enter അമര്‍ത്തുക.
- Analyse എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Partition structure പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും.
- Quick search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Should testdisk search for partition created under vista? എന്ന ചോദ്യവുമായി പുതിയ ജാലകം പ്രത്യക്ഷപ്പെടും. YES എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും പ്രദര്‍ശിപ്പിച്ചിരിക്കും.Enter അമര്‍ത്തുക. ( p അമര്‍ത്തിയാല്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കാണാം.തിരികെ വരാന്‍ q അമര്‍ത്തുക.)
- Deeper search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Window ശ്രദ്ധിക്കുക.Partitions കൃത്യമാണെങ്കില്‍ Deeper search ആവശ്യമില്ല. Arrow key ഉപയോഗിച്ച് write എന്ന ഓപ്ഷനിലേയ്ക്ക് selection മാറ്റുക.Enter അമര്‍ത്തുക.
- നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു....
- Deeper search ആവശ്യമെങ്കില്‍ Deeper search എന്ന option സെലക്ട് ചെയ്ത് Enter അമര്‍ത്തുക.
- Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കും. p അമര്‍ത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കണ്ട് ബോധ്യപ്പെടാം.
- തിരികെ വരാന്‍ q അമര്‍ത്തുക. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന window യിലെത്തും.
- Enter അമര്‍ത്തുക.
- Write എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Enter അമര്‍ത്തുക.
- നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു....
അവലംബം
http://www.cgsecurity.org/wiki/TestDisk_Step_By_Step
- mathsblog ലെ ഹസൈനാര്‍ മാഷിന്റെ പോസ്റ്റ്. ഉബുണ്ടുവില്‍ foremost ഇന്‍സ്റ്റാള്‍ ചെയ്ത് delete ആയ ഫയലുകള്‍ recover ചെയ്യുന്ന വിധം വിശദീകരിച്ചിരിക്കുന്നു.
- ubuntu live cd യുടെ മാഹാത്മ്യം mathsblog ല്‍ ഡോ.അനില്‍കുമാര്‍ വിശദീകരിച്ചിട്ടുണ്ട്.
Labels:
.HOME,
Computer,
data recovery,
file recovery,
malayalam,
malayalam story,
story,
testdisk,
Ubuntu,
ഓര്‍മ്മകള്‍,
കഥ,
പലവക,
ബ്ലോഗ്,
സാമൂഹ്യം
Subscribe to:
Comments (Atom)

