Apr 19, 2024

Mobile Phone Storage Problem - Solution - Telegram

നമ്മളിൽ മിക്കവരും മൊബൈൽ ഫോണിൽ കുറേ ഫോട്ടോകളും വീഡിയോകളുമൊക്കെ സൂക്ഷിക്കുന്നവരാണ്. ചിലർ Scan ചെയ്ത ഫയലുകളും ഗവ. ഉത്തരവുകളുമൊക്കെ സൂക്ഷിക്കുന്നുണ്ടാവും.

ഇതിൽ രണ്ട് പ്രശ്നങ്ങളുണ്ട്. 

1.ഫോൺ നഷ്ടപ്പെടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ Store ചെയ്തതെല്ലാം അപ്പാടെ നഷ്ടപ്പെടും. 

2. സ്റ്റോറേജ് നിറഞ്ഞ് ഫോൺ slow ആകും.

ഇതിനുള്ള പരിഹാരം Online ൽ സൂക്ഷിക്കുക എന്നതാണ്. Google drive, box, dropbox ഇവയൊക്കെ പരിമിതമായ storage സൗകര്യമേ തരുന്നുള്ളൂ.

Telegram ഒരു messaging app ആണെങ്കിലും ഇതിനെ ഒരു storage Space ആയി ഉപയോഗിക്കാൻ കഴിയും. Telegram സെർവറിൽ unlimited Storage സൗകര്യമാണ് തരുന്നത്. നമ്മൾ മറ്റൊരാൾക്ക് അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ അതേ ചാറ്റിൽ തന്നെ ഉണ്ടാവും. എങ്കിലും കാറ്റഗറി തിരിച്ച് store ചെയ്യുന്നതിന് ഒരു ചെറിയ മാർഗമുണ്ട്.

1. Play Store ൽ നിന്നും telegram ഇൻസ്റ്റാൾ ചെയ്യുക.

2. New Group എന്ന option വഴി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പിന് പേരു നൽകുക. ഉദാ: MyFamily Photos. ഒരാളെയെങ്കിലും ഗ്രൂപ്പിൽ ചേർത്താലേ ഗ്രൂപ്പ് നിർമ്മിക്കാൻ കഴിയൂ. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതിനു ശേഷം ആളെ Remove ചെയ്യുക. ഇപ്പോൾ ഗ്രൂപ്പിൽ മറ്റാരുമില്ല. 

3. ഇതുപോലെ നമുക്കാവശ്യമുള്ള ഗ്രൂപ്പുകൾ (storage ) നിർമ്മിക്കുക.

ഉദാ: MySchool Photos, MyDocs, Storage 1, etc.

4. ഈ ഗ്രൂപ്പിലേക്ക് നമ്മുടെ ഫോട്ടോകളും വീഡിയോകളുമൊക്കെ Share ചെയ്യുക. ഫോണിൻ്റെ ഗാലറിയിൽ നിന്നും delete ചെയ്താലും ഇവ telegram ൽ ഉണ്ടാവും.

5. Chat folder എന്ന സൗകര്യം ഉപയോഗിച്ച് ഈ ഗ്രൂപ്പുകളെ നമുക്ക് ഒരു ഫോൾഡറിലാക്കാം. 

i) നാം ക്രിയേറ്റ് ചെയ്ത ഗ്രൂപ്പുകൾ Select ചെയ്യുക.

ii) വലതുവശത്ത് മുകളിലുള്ള 3 dot ൽ നിന്നും Add to folder എടുക്കുക.

iii) Create new folder സെലക്ട് ചെയ്യുക.

iv) ഫോൾഡറിന് പേരു നൽകുക. ഉദാ: MyStorage -1

ഇനി telegram തുറക്കുമ്പോൾ പുതിയ ഒരു tab ആയി MyStorage വന്നിരിക്കും. 

ഗാലറിയിൽ നിന്നും ഫയലുകൾ ഡിലീറ്റ് ചെയ്താലും ഇനി കുഴപ്പമില്ല. എല്ലാ ഫയലുകളും telegram ൽ ഉണ്ടാവും.

Mar 24, 2024

Download Noon Meal Bank Account Statement - Canara Bank - PFMS

കേരളത്തിലെ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി ഫണ്ട് ലഭിക്കുന്നത് കാനറാ ബാങ്കിന്റെ PFMS സംവിധാനം വഴിയാണല്ലോ. ഓഡിറ്റിനും മറ്റാവശ്യങ്ങള്‍ക്കുമായി അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം.

https://gbiz.canarabank.in എന്ന സൈറ്റില്‍ Checker / Maker ആയി ലോഗിന്‍ ചെയ്യുക.

1. Reports - Account Details - Account Statement - Statement എന്ന ക്രമത്തില്‍ തുറക്കുക.




2. ലഭിക്കുന്ന പേജില്‍ Account No. കാണുന്നില്ലെങ്കില്‍ Select Account എന്നതില്‍ ക്ലിക്ക് ചെയ്യുക.


 

3. Account List  എന്ന പേജ് തുറന്നു വരും. Account No. ല്‍ ക്ലിക്ക് ചെയ്യുക.

4. തുടര്‍ന്നു വരുന്ന പേജില്‍ Proceed ക്ലിക്ക് ചെയ്യുക.

5. തുടര്‍ന്നു വരുന്ന പേജില്‍ സ്റ്റേറ്റ്മെന്റ് ലഭിക്കേണ്ട Period നല്‍കി Search ക്ലിക്ക് ചെയ്യുക.

6. ഇതോടെ സ്റ്റേറ്റ്മെന്റ് കാണാം. Export to pdf ക്ലിക്ക് ചെയ്യുക. 

7. Download ചെയ്യാനുള്ള option  വരും.





Feb 18, 2024

Income Tax Calculator 2023-24

 Income Tax Statement തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ലളിതമായ Spreadsheet Programme. ഉബുണ്ടുവിലും വിൻഡോസിലും പ്രവര്‍ത്തിക്കുന്നു.

Income Tax Statement - Ubuntu Version

Income Tax Statement - Windows Version

ഇത് തയ്യാറാക്കിയത് ശ്രീ.സുധീര്‍കുമാര്‍ - primaryhm.blogspot.com


Apr 13, 2022

Laptop touchpad not working - Ubuntu - Solution

 Ubuntu 20.04, Ubuntu 18.04 ഇവ ചില ലാപ്പ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം touchpad പ്രവർത്തിക്കുന്നില്ല എന്ന ഒരു പ്രശ്നമുണ്ട്. ഇത് പരിഹരിക്കാൻ | Kernel, update ചെയ്താൽ മതി. 

1. ഉബുണ്ടുവിൽ ലോഗിൻ ചെയ്ത് Net കണക്റ്റ് ചെയ്യുക.

2. Application - System tools - Administration - Synaptic package manager 

3. പാസ്‌വേർഡ് ചോദിക്കും. കൊടുക്കുക.

4. Edit - Reload 

5. Search box ൽ linux-image എന്ന് type ചെയ്ത് Search ചെയ്യുക.

6. latest kernel തെരഞ്ഞെടുത്ത് Mark for installation നടത്തുക.

7. Apply ബട്ടൺ അമർത്തുക.

8. ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം Restart ചെയ്യുക.

NB - നിലവിലുള്ള kernel version അറിയുന്നതിന് ...

Application - Accessories - Terminal തുറന്ന് uname -r എന്ന command type ചെയ്ത് Enter അമർത്തിയാൽ മതി.

latest kernel for ubuntu 20.04 / 18.04 എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ മതി.

Jul 1, 2020

Doc Scanner - Indian Substitute to Cam Scanner

മൊബൈൽ ഉപയോഗിച്ച് ഡോക്കുമെന്റുകൾ Scanചെയ്യുന്നതിന് കൂടുതലാളുകളും ഉപയോഗിച്ചിരുന്ന App ആണ് Cam Scanner അഥവാ CS. എന്നാൽ ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെക്കരുതി സർക്കാർ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനി അത് തുടർന്നുപയോഗിക്കാൻ കഴിയില്ല. Cam Scanner ന് പകരം വെക്കാൻ പറ്റിയ ഒരു ഇൻഡ്യൻ App ആണ് Doc Scanner. 
ഇത്ര കാലം ഇത് ശ്രദ്ധിക്കാതിരുന്നത് കഷ്ടമായിപ്പോയി. CS നെക്കാൾ കൂടുതൽ features ഉണ്ട്. ഉപയോഗിക്കാനും എളുപ്പം.
എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നത് ഇതാണ്. ഇനിയുള്ള സമയം Doc Scanner ന്റെ....
ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ചുവടെ...

Feb 28, 2020

BiMS-Surrender by DDO

BiMS-Surrender by DDO
ബിംസില്‍ വന്ന അലോട്മെന്റില്‍ ബാക്കി വന്ന തുക എങ്ങനെ സറണ്ടര്‍ ചെയ്യാം.
DDO Admin ആയി Login ചെയ്യുക (അതാണ് എളുപ്പം)
STEP-1
Surrender  ----  Surrender by DDO
Select CCO
Select SCO
Select Major Head
View എന്നതില്‍ ക്ലിക്ക് ചെയ്യുക.
surrender ചെയ്യേണ്ട Head of Account ഇടതുവശത്തെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്തതിനു ശേഷം വലതുവശത്തെ Go ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഓര്‍ഡര്‍ നമ്പര്‍ ചേര്‍ക്കുക. (ഈ വര്‍ഷത്തെ Noon Meal  ഓര്‍ഡര്‍ നമ്പര്‍  NMA3/26166/2019/DGE dt 05/02/2020)
Surrender Amount ചേര്‍ത്ത് Surrender button ല്‍ ക്ലിക്ക് ചെയ്യുക.
അടുത്ത  Head of Account ല്‍ സറണ്ടര്‍ ചെയ്യാനുണ്ടെങ്കില്‍ ഇതുപോലെ തന്നെ ചെയ്യുക.
STEP-2
Approval --- Surrender by DDO
Select CCO
Select SCO
Select Major Head
View എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇടതുവശത്തെ ബട്ടണ്‍ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്തതിനു ശേഷം വലതുവശത്തെ Go ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Approve ചെയ്യാനുള്ള button  കാണാം തുടർന്ന് Approve നൽകുക.
.....Roy....

Nov 18, 2019

Easy PF Calculator- TA, NRA & Conversion to NRA- with New Forms

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp.Adv) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction,  എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്നു. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
  • WINDOWS ല്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന് LibreOffice ഇന്‍സ്റ്റാള്‍ ചെയ്യണം.
  • www.libreoffice.org എന്ന സൈറ്റില്‍ നിന്നും download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.